വിശദീകരണവുമായി മുഖ്യമന്ത്രി: മന്ത്രി ജലീല്‍ രാജിവെക്കേണ്ട ആവശ്യമില്ല, എന്തിനു രാജിവെക്കണമെന്നും ചോദ്യം
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്നും എന്തിനു രാജിവെക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീലിനെ പൂര്‍ണമായി പിന്തുണച്ചും അദ്ദേഹത്തെ ന്യായീകരിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ സംസാരങ്ങള്‍.
ജലീലിനെതിരേ ഒരു കുറ്റവുമില്ല, പറയപ്പെടുന്നത് കെട്ടിച്ചമച്ച കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാരിപ്പള്ളിയില്‍ മന്ത്രി ജലീലിന്റെ വാഹനം തടഞ്ഞത് വലിയ അപകടം വരുത്തും.
ചിലര്‍ നടത്തുന്നതിനെ സമരമെന്ന് വിളിക്കാനാവില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകമാത്രമാണ് ലക്ഷ്യം.
കേരളത്തിലുണ്ടായ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തത്പര കക്ഷികള്‍ ചില പരാതികള്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. അതിലെ വ്യക്തത വരുത്താന്‍ വേണ്ടി മാത്രമാണ് അന്വേഷണ ഏജന്‍സി അദ്ദേഹത്തെ വിളിപ്പിച്ചത്. അതിലൊരു കാര്യവുമില്ല.
അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. അവരുടെ താത്പര്യത്തിനൊത്ത് മാധ്യമങ്ങള്‍ തുള്ളരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അന്വേഷണം ഇപ്പോഴും തെറ്റായ വഴിക്കല്ല പോകുന്നതെന്നും അതാണ് തന്റെ ബോധ്യമെന്നും തെറ്റായവഴിക്കുപോകുമ്പോള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."