HOME
DETAILS

ഇന്ന് മുഅല്ലിം ഡേ; 'വൈത്തിരി ഉസ്താദ്' കമ്പളക്കാടില്‍ ലയിച്ചിട്ട് അരനൂറ്റാണ്ട്

ADVERTISEMENT
  
backup
September 01 2018 | 21:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1%e0%b5%87-%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കമ്പളക്കാട്: 'വൈത്തിരി' എന്ന സ്ഥല നാമത്തില്‍ പ്രസിദ്ധനായ സി. അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാടെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാവാന്‍ ഇനി കേവലം രണ്ടു വര്‍ഷം. എഴുപതുകളുടെ തുടക്കത്തില്‍ മതവിദ്യ തേടിയാണ് വൈത്തിരി കോളിച്ചാല്‍ സ്വദേശി ചന്നിയന്‍ കുഞ്ഞമ്മദിന്റെയും പാത്തുവിന്റെയും മകന്‍ അബൂബക്കര്‍ കമ്പളക്കാട് വലിയപള്ളിയിലെത്തുന്നത്. 

പഠനത്തോടൊപ്പം 73ല്‍ മുല്ല ഹാജി മദ്‌റസയില്‍ അധ്യാപകനായി. 35 രൂപയായിരുന്നു അന്നത്തെ മാസാന്ത ശമ്പളം. അതുതന്നെ രണ്ട് ഗഡുക്കളായാണ് കിട്ടിയതെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം മതാധ്യാപനത്തോടൊപ്പം വലിയ പള്ളിയില്‍ മുഅദിന്‍ ജോലിയും ഏറ്റെടുത്തു. ശമ്പളം രണ്ടും കൂടി 80 രൂപയായി ഉയര്‍ന്നു. പിന്നീട് കമ്പളക്കാട് ടൗണ്‍ പള്ളിയിലേക്കും അന്‍സാരിയാ മദ്‌റസയിലേക്കും സേവനം മാറ്റിയ അബൂബക്കര്‍ മുസ്‌ലിയാര്‍ 40 വര്‍ഷത്തിലധികമായി സേവനം തുടര്‍ന്നു വരികയാണ്. ഒരു പ്രദേശത്തിന്റെ മൂന്ന് തലമുറയുടെ ഈ ഗുരുനാഥനാവാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍ സന്തുഷ്ടനാണിദ്ദേഹം. ജാതി മത ഭേദമന്യേ പ്രദേശത്തുകാരുമായി ഇഴകി ചേര്‍ന്നുവെന്നതാണ് അബൂബക്കര്‍ മുസ്‌ലിയാരുടെ മികവ്. നാട്ടുകാരില്‍, സഹപ്രവര്‍ത്തകരില്‍, ശിഷ്യരില്‍ 99 ശതമാനം പേര്‍ക്കും അറിയില്ല ഉസ്താദിന്റെ പേര് അബൂബക്കറാണെന്ന്. അതുകൊണ്ട് തന്നെ ജാതി മത പ്രായ ഭേദമന്യേ അബൂബക്കര്‍ മുസ്‌ലിയാര്‍ എല്ലാവര്‍ക്കും 'വൈത്തിരി ഉസ്താദാണ്'. ഇന്ന് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ കമ്പളക്കാട് താന്‍ എത്തുമ്പോള്‍ ടെറസിട്ട മൂന്നു റുമുകളുള്ള ഒരേയൊരു ബില്‍ഡിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നിറയെ പുല്ലുമേഞ്ഞ വീടുകളായിരുന്നു വെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തില്‍ ദറസുകള്‍ നടന്ന പ്രദേശമായിരുന്നു കമ്പളക്കാട്. അതിലൊന്നായിരുന്ന ശ്രീകണ്ഠപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ദറസില്‍ ചേരുന്നതിനായാണ് 14ാമത്തെ വയസില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാട്ടെത്തിയത്. തന്റെ 66ാമത്തെ വയസിലും അന്‍സാരിയ മദ്‌റസയിലും കെല്‍ട്രോണ്‍ വളവ് ജുമാ മസ്ജിദിലുമായി സേവനം തുടരുന്ന അബൂബക്കര്‍ മുസ്‌ലിയാരെ മദ്‌റസാ മാനേജ്‌മെന്റിന്റേയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുകയാണ്. കോളിച്ചാല്‍ സ്വദേശിയും തന്റെ ബന്ധുകൂടിയായ ഫാത്തിമയാണ് പത്‌നി. മക്കള്‍ രണ്ടാണും രണ്ട് പെണ്ണുമടക്കം നാലുപേര്‍. വ്യത്യസ്ത മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയ പ്രദേശത്തുകാരായ കോയത്തൊടുക അന്ത്രു ഹാജി, കൊളങ്ങോട്ടില്‍ അബൂബക്കര്‍ ഹാജി, എളഞ്ചേരി ബീരാന്‍ ഹാജി, നെല്ലൂക്കണ്ടി അബ്ദുള്ള ഹാജി എന്നിവരേയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  4 days ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  4 days ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  5 days ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  5 days ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  5 days ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  5 days ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  5 days ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  5 days ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  5 days ago