HOME
DETAILS
MAL
സാലറി ചാലഞ്ചിനെതിരേ ഡോക്ടര്‍മാരും സര്‍വിസ് സംഘടനകളും; പ്രതിഷേധം ശക്തം
backup
September 18 2020 | 04:09 AM
തിരുവനന്തപുരം: ആറു മാസം കൂടി ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ രംഗത്ത്. ശക്തമായ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയും എന്‍.ജി.ഒ സംഘും. നിലവിലെ ശമ്പളം മാറ്റിവയ്ക്കല്‍ തന്നെ ഭവന വായ്പയടക്കമുള്ള തിരിച്ചടവിനെ ബാധിച്ചിട്ടുണ്ട്.
ഇനിയും ശമ്പളം പിടിക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുക എന്നതു മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം. അടുത്ത വര്‍ഷം ഏപ്രിലില്‍ പിടിക്കുന്ന ശമ്പളം പി.എഫില്‍ ലയിപ്പിക്കുമെന്നും ജൂണില്‍ എടുക്കാമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അടുത്ത മേയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. അടുത്ത സര്‍ക്കാരിന്റെ മേല്‍ ബാധ്യത കെട്ടിവച്ചാല്‍ അന്ന് ആ സര്‍ക്കാര്‍ പണം നിക്ഷേപിക്കുമെന്ന് എന്താണ് ഉറപ്പ് എന്നും പ്രതിപക്ഷ സംഘടനകള്‍ ചോദിക്കുന്നു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് തല്‍ക്കാലം പ്രതികരിക്കേണ്ടെന്നാണ് സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂനിയന്റെ തീരുമാനം. ശമ്പളം മാറ്റിവയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പരസ്യമാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയും രംഗത്തെത്തി.
ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കോടതി വിധികള്‍ ഉണ്ടായിട്ടും ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെന്നും സര്‍ക്കാര്‍ വീണ്ടും ഇത്തരം നടപടികളിലേക്കാണ് പോകുന്നതെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കെ.ജി.എം.ഒ ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളം ഇനിയും ആറു മാസം കൂടി മാറ്റിവയ്ക്കുന്ന നിലപാടില്‍ നിന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, ട്രഷറര്‍ പി.പി ഫിറോസ് എന്നിവര്‍ പറഞ്ഞു. ധനവകുപ്പ് നിലപാട് തിരുത്തണമെന്നും കെ.എ.എം.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.ഐ സിറാജ് മദനി, അനസ് എം, അഷ്‌റഫ് ആലപ്പുഴ, എസ്. നിഹാസ്, ഹിഷാമുദ്ദീന്‍, മുനീര്‍ കിളിമാനൂര്‍, സലാഹുദീന്‍, നബീല്‍, ഉമര്‍ മുള്ളൂര്‍ക്കര, സഹല്‍, സുമയ്യ, ലൈല ബീവി സംസാരിച്ചു.
തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമതിയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."