കെ.എം.എസ് മൗലവി ബഹ്റൈനിന്റെ പിതാവ് നിര്യാതനായി
മനാമ: സമസ്ത കേരള ഇസ്ലാമിക് ക്ലാസ്റൂം (എസ്.കെ.ഐ.സി.ആര്) അഡ്മിനും സമസ്തയുടെ സൈബര്‍ പ്രവര്‍ത്തകരിലൊരാളുമായ കെ.എം.എസ് മൗലവി ബഹ്റൈനിന്റെ പിതാവ് മുഹ് യുദ്ദീന്‍ മുസ്ലിയാര്(80) നിര്യാതനായി. തിരൂര്‍ പറവണ്ണ സ്വദേശിയാണ്.
പരേതന്റെ നിര്യാണത്തില്‍ എസ്.കെ.ഐ.സി.ആര് നേതാക്കളുള്‍പ്പെടെയുള്ള നിരവധി പേര് അനുശോചനമറിയിച്ചു.
ലോകത്തുടനീളമുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് റൂം ശ്രോതാക്കളായ മുഴുവന്‍ പ്രവര്‍ത്തകരും അവരവരുടെ നാടുകളില്‍ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിക്കണമെന്ന് എസ്.കെ.ഐ.സി.ആര് അഡ്മിന് ഡെസ്ക് അഭ്യര്‍ത്ഥിച്ചു.
ബഹ്റൈന്‍ സമസ്ത കെ.എം.സി.സി അനുശോചിച്ചു
മനാമ: ബഹ്റൈനില്‍ സല്‍മാനിയ ഏരിയ സമസ്തയുടെയും കെ.എം.സി.സിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കെ.എം.എസ് മൗലവിയുടെ പിതാവിന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ സമസ്ത, ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
ബഹ്റൈനിലുടനീളം പരേതന് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന വാരാന്ത്യ സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രണ്ടു മാസം മുന്‍പാണ് കെ.എം.എസ് മൗലവിയുടെ ഉമ്മ ഖദീജ നിര്യാതയായത്. ഇതേ തുടര്‍ന്ന് ബഹ്റൈനിലായിരുന്ന കെ.എം.എസ് മൗലവി നാട്ടിലെത്തിയിരുന്നു. മാതാവിന്റെ വേര്‍പാടിന്റെ വേദനമാറും മുന്‍പാണ് പിതാവും യാത്രയായത്.
പരേതന്റെ ജനാസ ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) കാലത്ത് 8.മണിക്ക് തിരൂരിലെ പറവണ്ണ തെക്കെ പള്ളി ഖബറിസ്ഥാനില്‍ നടക്കും. വിവരങ്ങള്‍ക്ക് 00919747508002.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."