ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രാ ക്ലേശം രൂക്ഷമായി
കൊച്ചി: ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും കാരണം ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രാ ക്ലേശം രൂക്ഷമായി. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ മുടങ്ങിയതോയാണ് ജനങ്ങള്‍ ദുരിതത്തിലായത്.
ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) എന്നിവ ഇന്നലെ മുടങ്ങിയത് ഈ ഭാഗങ്ങളിലെ യാത്രക്കാരെ ഏറെ വലച്ചു.
ഇത് കൂടാതെ എറണാകുളം നോര്‍ത്ത് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മൂന്നു ദിവസം റദ്ദാക്കിയതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം.
ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം. പാലക്കാട് തിരുവനന്തപുരം, തിരുവനന്തപുരംപാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസ്സുകളുടെ യാത്രകളാണ് റദ്ദാക്കിയത്.
എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയംനിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."