HOME
DETAILS

കൊട്ടിയൂര്‍ പുനര്‍നിര്‍മാണത്തിന് ജനകീയസമിതി രൂപീകരിച്ചു

  
backup
September 04, 2018 | 7:17 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d-2

കൊട്ടിയൂര്‍:പഞ്ചായത്തില്‍ ഉണ്ടായ മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി കൊട്ടിയൂര്‍ പുനര്‍നിര്‍മാണ കമ്മറ്റി രൂപീകരിച്ചു.സുമനസുകളില്‍ നിന്നും പണം സമാഹരിച്ച് കൊട്ടിയൂരിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഓഗസ്റ്റില്‍ കോടികളുടെ നാശനഷ്ടമാണു സംഭവിച്ചത്. മുപ്പതോളം വീടുകള്‍ പൂര്‍ണമായും അറുപതോളം വീടുകള്‍ വാസയോഗ്യമല്ലാതാവുകയും 263 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു.
മലവെള്ളപാച്ചിലിലും ,പുഴ ഗതിമാറി ഒഴുകിയും 40 ഹെക്ടറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചിട്ടുള്ളത്.15 ഹെക്ടര്‍ സ്ഥലം പൂര്‍ണമായും നഷ്ടപ്പെട്ടു..
കാലവര്‍ഷക്കെടുതിയില്‍ പഞ്ചായത്തിലെ 66 റോഡുകളും മൂന്ന്പാലങ്ങളും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി .നിരവധി റോഡുകളുടെ പാര്‍ശ്വ ഭിത്തികളും നാലുകലുങ്കുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലുമാണ് .ഇവ പുനര്‍ നിര്‍മിക്കുന്നതിനായി പത്തു കോടി രൂപ ആവശ്യമായിട്ടുണ്ട് . കൊട്ടിയൂരിനെ നിലവിലുള്ള സാഹചര്യത്തില്‍ നിന്നും മോചിതമാക്കുന്നതിന് സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രം സാധിക്കില്ലെന്നതിനാലാണ് സണ്ണി ജോസഫ് എം. എല്‍. എയുടെ അധ്യക്ഷതയില്‍ പി.കെ ശ്രീമതി എം.പിയുടെ സാന്നിധ്യത്തില്‍ കൊട്ടിയൂര്‍ പുനര്‍നിര്‍മാണ കമ്മറ്റി യെന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചത്
. ഭാരവാഹകളായിപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ ചെയര്‍മാനായും ,പി തങ്കപ്പന്‍ കണ്‍വീനറായും,വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ട്രഷറായും ചുമതലയേറ്റു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍,വൈസ് പ്രസിഡന്റ് റോയി നമ്പുടാകം,കണ്‍വീനര്‍ പി തങ്കപ്പന്‍ മാസ്റ്റര്‍,പി.എ ദേവസ്യ,പി.പി രാമകൃഷ്ണന്‍,പി.എസ് മോഹനന്‍,ജോസ് തടത്തില്‍,ജോസ് കാഞ്ഞിരംപാറ,ബേബി ഇടക്കുടി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  19 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  19 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  19 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  19 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  19 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  19 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  19 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  19 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  19 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  19 days ago