HOME
DETAILS

ചീഫ് ജസ്റ്റിസിന്റെ കേസില്‍ ഭിന്നത; അറ്റോര്‍ണി ജനറലും കേന്ദ്രവും തമ്മില്‍ ഇടയുന്നു

  
backup
May 10, 2019 | 8:58 PM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേയുള്ള പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാകുന്നു.
പീഡന പരാതിയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മടിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി) രാജിവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
പീഡന പരാതി അന്വേഷിക്കുന്ന സമിതിയിലേക്ക് സുപ്രിംകോടതിയില്‍ നിന്ന് പുറത്തുള്ളയാളെ ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് എ.ജി മുഴുവന്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്കും ഒരാഴ്ച മുന്‍പ് കത്തയിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തെത്തിയ സമയത്തായിരുന്നു എ.ജിയുടെ നീക്കം. എന്നാല്‍ എ.ജിയുടെ നിലാപടില്‍ അതൃപ്തി അറിയിച്ച കേന്ദ്രം, അഭിപ്രായം വ്യക്തിപരമാണെന്ന് അറിയിച്ച് ജഡ്ജിമാര്‍ക്ക് കത്തയക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അഭിപ്രായമല്ല താന്‍ അറിയിച്ചതെന്നും വ്യക്തിപരമായ നിലപാടാണെന്നും വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ മുഴുവന്‍ ജഡ്ജിമാര്‍ക്കും വീണ്ടും കത്തയച്ചു.
കേന്ദ്ര സര്‍ക്കാരുമായുള്ള ഈ അഭിപ്രായ ഭിന്നത കാരണമാണ് അറ്റോര്‍ണി ജനറല്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  23 minutes ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  37 minutes ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  an hour ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  an hour ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  an hour ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  an hour ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  2 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  2 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  2 hours ago