HOME
DETAILS

രണ്ടാംഘട്ടത്തില്‍പൂര്‍ത്തിയായത് 10 ശതമാനം വീടുകള്‍ മാത്രം

  
backup
May 11 2019 | 19:05 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


പാലക്കാട്: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഇപ്പോഴത്തെ പുരോഗതിയില്‍ ഏറ്റവും പിറകിലായി പാലക്കാട് ജില്ല. ലൈഫ്് ഒന്നാംഘട്ടത്തില്‍ വീടുപണി പൂര്‍ത്തിയാക്കിയതില്‍ എറണാകുളവും, രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയുമാണ് ഒന്നാമത്.


ഇതുവരെയായി വിവിധ ഭവന പദ്ധതികളിലൂടെ വീട് നല്‍കുകയും പണി തീരാത്തതുമായ 54,092 വീടുകളാണ് ഒന്നാംഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 50,447 വീടുകളുടെ പണി പൂര്‍ത്തിയായി. ഇനി 3645 വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്.
ഒന്നാംഘട്ട ലൈഫ് പദ്ധതി പ്രകാരം പണി പൂര്‍ത്തികരിക്കാത്ത എല്ലാ വിഭാഗങ്ങള്‍ക്കും, നല്‍കാനുള്ള തുകയുടെ നാലുലക്ഷം രൂപയുടെ ആനുപാതിക വര്‍ദ്ധനവ് നല്‍കിയാണ് വീടുകളുടെ പണി പൂര്‍ത്തീകരിച്ചത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് പണി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ തുക വകുപ്പിലെ എന്‍ജിനീയറുടെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയുമാണ് പണി പൂര്‍ത്തികരിച്ചത്.


ഇത്തരത്തില്‍ ഓരോ ഗുണഭോക്താക്കള്‍ക്കും രണ്ടുലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെ അനുവദിക്കാന്‍ കഴിഞ്ഞതാണ് പാതിവഴിയില്‍ നിന്നുപോയ വീടുനിര്‍മാണപ്പണി പൂര്‍ത്തികരിക്കാന്‍ സഹായകമായത്. ലൈഫ് രണ്ടാം ഘട്ടത്തില്‍ അര്‍ഹരായുള്ള 101,065 പേരില്‍ 85,004 പേരാണ് എഗ്രിമെന്റ് വെച്ച് പണി തുടങ്ങിയിരിക്കുന്നത്. അതില്‍ 8744 വീടുകളാണ് പണി പൂര്‍ത്തിയാക്കിയത്. 76,260 ഗുണഭോക്താക്കളുടെ വീടുപണി കഴിഞ്ഞിട്ടില്ല.മുന്നിലുള്ള കണ്ണൂര്‍ ജില്ലയിലെ പണിതുടങ്ങിയ 2338 വീടുകളില്‍ 836 എണ്ണം പൂര്‍ത്തിയായി. അതായത് 35.76 ശതമാനം. ഏറ്റവും പിറകിലായ പാലക്കാട് ജില്ലയില്‍, പണി തുടങ്ങിയ 11,001 വീട്ടുകളില്‍ 217 എണ്ണം മാത്രമാണ് പണി കഴിഞ്ഞത്. അതായത് 1.97 ശതമാനം. ലൈഫ് രണ്ടാംഘട്ടത്തില്‍ അര്‍ഹരായ 98 ശതമാനം പേര്‍ക്കും വീടുകള്‍ അനുവദിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ലിസ്റ്റില്‍ ഉണ്ടായിരുന്ന 14,206 പേരില്‍ 13,600 പേര്‍ക്കും ആദ്യഗഡു പണം നല്‍കി.


ആദിവാസി മേഖലകള്‍ ഉള്‍പ്പെട്ട വയനാടും പാലക്കാടും ഇടുക്കിയും അടങ്ങിയ ജില്ലകളിലാണ് ശരാശരി അഞ്ചു ശതമാനത്തിലും കുറവ് ഭവന നിര്‍മാണ പുരോഗതി നടന്നിട്ടുള്ളതെന്നതും പ്രത്യേകതയാണ്. ലൈഫ് ഒന്നാംഘട്ടത്തിന്റെ 93.26 ശതമാനവും, രണ്ടാംഘട്ടത്തിന്റെ 10.29 ശതമാനവും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ കണക്ക്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലായി 361 പേരും, 87 മുനിസിപ്പാലിറ്റികളിലായി 1706 പേരും 941 പഞ്ചായത്തുകളിലായി 84,910 പേരും അര്‍ഹരായി ഗുണഭോക്താക്കളുടെ ലിസ്റ്റിലുണ്ട്. ഇവര്‍ക്ക് നാല് ലക്ഷം വീതം നല്‍കാന്‍ ആവശ്യമായ ഫണ്ടിന്റെ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടിയൊന്നുമായിട്ടില്ല.
ഭൂമിയും, വീടുമില്ലാത്തവര്‍ക്കുള്ള ഫ്‌ളാറ്റ് നല്‍കുന്ന മൂന്നാംഘട്ട ഭവനപദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് നടന്നു വരുന്നതേയുള്ളു. 1,84,255 പേരാണ് അവസാനമായി പ്രസിദ്ധീകരി ച്ചിട്ടുള്ള ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റിലുള്ളത്. ഇതില്‍ ഗുണഭോക്താക്കളായി 19 ഭിന്നലിംഗക്കാരും, 70,613 പുരുഷന്മാരും, 1,13,623 സ്ത്രീകളുമുണ്ട്. ആദ്യമായി ഭിന്നലിംഗക്കാര്‍ക്കും പട്ടികയില്‍ ഇടം നേടാനായിട്ടുണ്ട്.


വീടുപണിക്കായി ഉണ്ടായിരുന്ന കൂരകള്‍ പൊളിച്ച് തല്‍ക്കാലിക ഷെഡുകളിലാണ് ഇവര്‍ കഴിയുന്നത്. മഴക്കാലം അടുക്കുമ്പോഴേക്കും ഇവര്‍ക്ക് അഞ്ചു ഘട്ടങ്ങളിലായി നല്‍കുന്ന പണം കിട്ടി പണി പൂര്‍ത്തികരിച്ച് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago