ദുരിതാശ്വാസ ക്യാംപുകളില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് സ്‌നേഹാദരവ്
പരപ്പനങ്ങാടി: പ്രളയക്കെടുതിയില്‍ പരപ്പനങ്ങാടി നഗരസഭയിലേയും വള്ളിക്കുന്ന് പഞ്ചായത്തിലേയും പതിമൂന്നോളം ദുരിതാശ്വാസ ക്യാംപുകളില്‍ സേവനം ചെയ്ത തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ചെട്ടിപ്പടി നന്മ ആതുര സേവന സംഘം ആദരിച്ചു.
ആനപ്പടി ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എന്‍ സെയ്തലവിഹാജി അധ്യക്ഷനായി. കടലുണ്ടിപ്പുഴയില്‍ തോണി മറിഞ്ഞു വെള്ളത്തില്‍ മുങ്ങിയ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്തിയ കുന്നത്തേരി ശക്കീറിനെ പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പരപ്പനങ്ങാടി നഗരസഭാ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, വള്ളിക്കുന്ന് സ്ഥിരംസമിതി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍, കൗണ്‍സില്‍ ഇ.ടി സുബ്രഹ്മണ്യന്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജു, പൊലിസ് എസ്.ഐ കെ.ആര്‍ രഞ്ജിത്ത്, കെ.കെ നഹ, അന്‍വര്‍ തലാഞ്ചേരി, ഡോ.റിയാസ് ഉള്ളണം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."