മനാഫ് താനൂരിന് പ്രവിശ്യാ കെഎംസിസി യാത്രയയപ്പ് നൽകി
ദമാം: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മതസാമൂഹിക രംഗത്തെ സജീവ സാന്നിധ്യവും ദമാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന മനാഫ് താനൂരിനു കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി യാത്രയയപ്പ് നൽകി. താനൂർ ഗ്രാമ പഞ്ചായത്ത് മുന് പ്രസിഡന്റ് എടക്കടപ്പുറം മൊയ്തൂട്ടി ഹാജിയുടെ മകനായ മനാഫ് ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ ഏരിയയിൽ അമന്റിറ്റ് ഗ്രൂപ്പിന് കീഴിലുള്ള സദീപ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. പ്രവിശ്യാ കമ്മിറ്റിയുടെ അനേഹോപഹാരം സി പി ശരീഫ് കൈമാറി. പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച യോഗം യു എ റഹീം ഉദ്ഘാടനം ചെയ്തു.
സക്കീർ അഹമ്മദ്, സുലൈമാൻ കൂലേരി,നാസർ അണ്ടോണ, ഖാദർ മാസ്റ്റർ വാണിയമ്പലം, ഹംസ തൃക്കടീരി, ഹമീദ് വടകര, അബ്ദുൽ അസീസ് എരുവാട്ടി, സിദ്ദീഖ് പാണ്ടിക ശാല, നൗഷാദ് തിരുവനന്തപുരം, ഹുസൈൻ വേങ്ങര, നാസർ ചാലിയം, ബഷീർ ബാഖവി, ഉസ്സൻ കുട്ടി, മുസ്തഫ കമാൽ കോതമംഗലം, അഫ്സൽ വടക്കേക്കാട്, റഹ്മാൻ കാരയാട്, സിറാജ് ആലുവ, മുഷ്താഖ് പേങ്ങാട്, സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സിപി ശരീഫ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."