HOME
DETAILS

ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

  
backup
May 06 2017 | 07:05 AM

%e0%b4%96%e0%b4%ae%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b8-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4

മലപ്പുറം: പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്യുകയും ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയുംചെയ്ത സംഭവത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി.

അഡ്വ. കെ.പി മറിയുമ്മയ്ക്കാണ് പകരം ചുമതല. ബി.ജെ.പിയെ സംബന്ധിച്ച് അവർ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടില്ല എന്നു പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തു നീക്കിയതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇറക്കിയ വാർത്താ കുറിപ്പില്‍ പറഞ്ഞു. വനിതാ ലീഗ് ജില്ലാ കമ്മറ്റികള്‍ ഒരു മാസത്തിനകം പുനസംഘടിപ്പിക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

സംഭവത്തെ തുടര്‍ന്ന് ഇവര്‍ പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്‍കിയിരുന്നു. അതിനാല്‍ ഇവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകില്ലെന്നായിരുന്നു  കെ.പി.എ മജീദ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നത്.

ബി.ജെ.പിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ഖമറുന്നീസ പറഞ്ഞിരുന്നു. വീട്ടില്‍ ഫണ്ട് പിരിവിന് പലരും വരാറുണ്ട്. അത് ഇത്രമാത്രം വാര്‍ത്തയാകുമെന്ന് കരുതിയില്ല.
ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ബി.ജെ.പിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴവ്മൂലം സംഭവിച്ചതാണ്. താന്‍മൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സൂചിപ്പിച്ചുമാണ് ഖമറുന്നീസ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കിയത്.

കഴിഞ്ഞദിവസം തിരൂരിലെ തന്റെ വസതിയില്‍ വച്ചാണ് ഖമറുന്നീസ ബി.ജെ.പി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യയിലും കേരളത്തിലും വളരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്‍മക്കും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്നും ഖമറുന്നീസ പറഞ്ഞതാണ് വിവാദമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago