പി.കെ ശശി എം.എല്‍.എ സ്ഥാനം രാജിവെക്കണം: വനിതാലീഗ്
മണ്ണാര്‍ക്കാട്: സ്ത്രീ പീഡന ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി സ്ഥാനം രാജി വെക്കണമെന്ന് വനിതാ ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം യോഗം ആവശ്യപ്പെട്ടു. സത്യ പ്രതിജ്ഞാ ലംഘനമാണ് എം.എല്‍.എ നടത്തിയിരിക്കുന്നതെന്നും, സ്ത്രീ സുരക്ഷക്കു വേണ്ടി വാതോരാതെ സംസാരിക്കുകയും ഉന്നത സ്ഥാനങ്ങളിലും ഭരണത്തിലും ഇരിക്കുന്നവര്‍ തന്നെ സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന ഇരത്താപ്പാണ് സിപിഎമ്മിന്റേതെന്നും യോഗം കുറ്റപ്പെടുത്തി. പി.കെ ശശി എം.എല്‍.എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും, പൊലീസ് സ്വമേധയാ കേസ് എടുത്തു നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാ ലീഗ് ആഹ്വാന പ്രകാരം 6,7 തിയ്യതികളില്‍ നടക്കുന്ന ദുരിതാശ്വാസ വിഭവ സമാഹരണ ക്യാമ്പയിന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് റഫീഖ പാറക്കോട്ട് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അഡ്വ. ഉമ്മുസല്‍മ സ്വാഗതവും, ട്രഷററും നഗരസഭാ അധ്യക്ഷയുമായ എം.കെ സുബൈദ നന്ദിയും പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സാലിഹ ടീച്ചര്‍, മണ്ഡലം ഭാരവാഹികളായ സാബിറ, സീനത്ത്, ഷാഹിന എരെരത്ത്, ഷഹന കല്ലടി, നുസ് റത്ത്, സക്കീന, മുനീറ, വിശേശ്വരി ഭാസ്കര്‍, ഫസീല, റഫീന തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."