സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് വൈദ്യുത കമ്പികള്‍ക്ക് താഴെ വൃക്ഷത്തൈ നടുന്നു
അമ്പലപ്പുഴ: പുന്നപ്ര 210 കെ.വി സബ് സ്റ്റേഷന്‍ ക്വോട്ടേഴ്‌സ് വൈദ്യുതി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന മതില്‍ കെട്ടിനുള്ളിലെ വെളിഭൂമിയായ അരഏക്കര്‍ സ്ഥലത്താണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 40 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ 3 ദിവസക്കാലമായി കൂട് വളച്ച് വൃക്ഷതൈ നട്ട് വരുന്നത് .എന്നാല്‍ ഇതിന് മുകളില്‍ കൂടി 50 മീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സബ്‌സ് റ്റേഷനിലേക്ക് പള്ളത്ത് നിന്ന് നേരിട്ട് എത്തുന്ന 210 കെവിവൈദ്യുത ലൈന്‍ കടന്ന് പോകുന്നതിന്റെ താഴെയാണ് വൃക്ഷങ്ങള്‍ നട്ടു വളര്‍ത്താനുള്ള നടപടി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആരംഭിച്ചിരിക്കുന്നത്.
ഈ ലൈനുകളുടെ താഴെ നടന്നുന്ന വൃക്ഷങ്ങള്‍ മരമായി കഴിഞ്ഞാല്‍ 50 മീറ്റര്‍ താഴെയാണെങ്കില്‍ പോലും മരങ്ങള്‍ കത്തി ചാമ്പലായി പോകുകയും വന്‍ ദുരന്ത ീഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കുന്നു എന്നാല്‍ വൈദ്യുത ലൈന് താഴെ മരങ്ങള്‍ നട്ട് പിടിപ്പിക്കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ മോഹന്‍ലാലിനെ താരമാക്കി പരസ്യ പ്രചരണം നടത്തി വരവെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വൃക്ഷതൈ വെച്ച് പിടിപ്പിക്കുന്നത് .
ഇന്ത്യയിലെതന്നെ ഏറ്റവും കൂടിയ വൈദ്യുതി പ്രവാഹമാണ് 210 കിലോ വാള്‍ട്ടന്ന് അറിയപെടുന്നത്. വീടിന്റെ ടറസിന് മുകളില്‍ നിന്ന് മുള ഉയത്തിയ യാളും മുള 210 വൈദ്യുതകമ്പിയുടെ സമീപത്ത് എത്തിയതിനെ തുടര്‍ന്ന് മരിച്ച സംഭവും പുന്നപ്രയില്‍ ഉണ്ടായിട്ടുണ്ട്.
പുന്നപ്ര റെയില്‍വെ ,സബ്‌സ് റ്റേഷനില്‍25000 വാള്‍ട്ടിന്റെ സമീപത്ത്25 അടി ഉയരത്തി വൈദ്യുത ജോലി ചെയ്ത കരാര്‍ തൊഴിലാളിയും പുന്നപ്രയില്‍ വൈദ്യുത ആഘാതമേറ്റ് മരണപെട്ട, സംഭവും ഉണ്ടായിട്ടുണ്ട് ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ,പഞ്ചായത്ത് ഈ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത് നാട് മൊത്തം മാലിന്യം കുന്നുകൂടിയിട്ടും മലിനജലം ഒഴികി രോഗ ഭീതി ഉയര്‍ത്തിയിട്ടും മാലിന്യം തുടച്ച് നീക്കാന്‍ നടപടി എടുക്കാതെയും മഴക്കെടുതിയില്‍ വീടുകളില്‍ മാലിന്യ മടിഞ്ഞ് കയറി നിരവധി കുടുബങ്ങള്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി കാത്തിരിക്കുമ്പോഴാണ് ,തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണ പ്രവര്‍ത്തനത്തിന് അയക്കാതെ ആയിരങ്ങള്‍ മുടക്കി പ്രയോജനമില്ലാത്ത തെന്ന് മാത്രമല്ല നശീകരണ മുണ്ടാകുന്ന സ്ഥലത്ത് വൃക്ഷതൈ നട്ട് പിടിപിക്കുന്നത് കൂടാതെ ഈ വൃക്ഷങ്ങള്‍ .
നടുന്ന സ്ഥലമാണ് ദേശീയ പാത വികസനത്തിനായി ഏറ്റ് എടുക്കുന്നതിലേക്ക് കല്ല് സ്ഥാപിച്ചിരിക്കുന്നത് .ഇപ്പോള്‍ വീണ്ടും പാത വികസനത്തിന് സ്ഥലമേറ്റ് എടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതോടെ ഈ നട്ട് പിടിപ്പിക്കുന്ന വൃക്ഷതൈ നഷ്ടപെടുന്ന അവസരത്തിലും മാണ് പഞ്ചായത്ത് ഭരണസമിതി വേണ്ടപെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ആവശ്യമില്ലാതെ തുക നഷ്ടപെടുത്തുന്നത് .ഇതിനെ പറ്റി.ജില്ലാ തൊഴിലുറപ്പ് വിഭാഗം ഓബ് ഡ് സ്മാന്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."