റീപോളിങ്: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ വിമര്‍ശനവുമായി കോടിയേരി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ വിമര്‍ശനവുമായി കോടിയേരി. റീപോളിങ്് പ്രഖ്യാപനം മുന്നൊരുക്കം ഇല്ലാതെയും ആരുടേയോ സമ്മര്‍ദ്ദം കൊണ്ടുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ബൂത്തില്‍ നിഖാബ് ധരിച്ച് എത്തുന്നതില്‍ തെറ്റില്ല. ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയാറാകണം. മാധ്യമപ്രവര്‍ത്തകരെ ആര് ആക്രമിച്ചാലും അപലപനീയമാണ്. കാസര്േകാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ സി.പി.ഐ.എം ആക്രമിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക് ബൂത്ത് നമ്പര്‍ 70 എന്നിവടങ്ങളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ. യു. പി എസിലെ 166 ാം നമ്പര്‍ ബൂത്തിലും റീപോളിങ്് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം നിര്‍േദശിച്ചത്. ഇതിന് പിന്നാലെ ഇന്നലെ മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ്് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ധര്‍മ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."