HOME
DETAILS

വിശുദ്ധ ഉംറ കർമ്മങ്ങൾക്ക് വീണ്ടും ഭക്തി നിർഭരമായ തുടക്കം; ഹറമിന്‍റെ മുറ്റത്ത് ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു

  
backup
October 04, 2020 | 8:49 AM

547845487455649784-2

ജിദ്ദ: ഏഴ് മാസങ്ങളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ കർമ്മങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം.
കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഉംറ കര്‍മങ്ങള്‍. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം തീർഥാടകരാണ് മതാഫില്‍ പ്രവേശിക്കുന്നത്. വിശ്വാസികളുടെ നെഞ്ചുലച്ച് വിജനമായി കിടന്ന ഹറമിന്‍റെ മുറ്റത്ത് ഇന്ന് വീണ്ടും അവരുടെ ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു.
കണ്ണുനിറയെ വീണ്ടും ഹറമും കഅ്ബയും കാണുന്ന തീർഥാടകർക്ക് പക്ഷേ കിസ്‌വയില്‍ തൊടാനോ ഹജറുല്‍ അസ്‌വദിനെ മുത്താനോ സാധിക്കില്ല. കൊവി‍ഡ് സാഹചര്യത്തില്‍ സ്പര്‍ശന സാധ്യത ഒഴിവാക്കിയാണ് കര്‍മങ്ങള്‍.
അര്‍ധരാത്രി മുതല്‍ നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി തീര്‍ഥാടകര്‍ കഅ്ബക്കരികിലെത്തി. ആറ് ഘട്ടങ്ങളിലായി ആറായിരം പേരാണ് ഇന്ന് ഉംറ കർമ്മം പൂര്‍ത്തിയാക്കുന്നത്. തീര്‍ഥാടകരെത്തുന്ന സാഹചര്യത്തില്‍ പത്ത് തവണയാണ് ഇനിയുള്ള ഓരോ ദിവസവും ഹറം അണുമുക്തമാക്കുക.
കൊവിഡ് വ്യാപനം ശക്തമായതോടെ മാര്‍ച്ചില്‍ നിര്‍ത്തി വെച്ച ഉംറ തീര്‍ഥാടനമാണ് സഊദി അറേബ്യ പുനരാരംഭിച്ചത്. ശനിയാഴ്ച അര്‍‌ധരാത്രിയോടെ സഊദിയിലെ സ്വദേശികളും വിദേശികളുമടങ്ങുന്ന ആദ്യ സംഘം കഅ്ബയുടെ മുറ്റമായ മതാഫില്‍ പ്രവേശിച്ചു. നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി കഅ്ബയെ തീര്‍ഥാടകര്‍ വലയം വെച്ചു.
15 മിനിറ്റു കൊണ്ട് ഒരു സംഘത്തിന് കഅ്ബക്കരികെ ത്വവാഫ് പൂര്‍ത്തിയാക്കി. ശേഷം സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണം അഥവാ സഅ്‍യും പൂര്‍ത്തിയാക്കി. ഹറമിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേകം വാതിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും ബസ്സുകളിലാണ് തീര്‍ഥാടകരെത്തുന്നത്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവര്‍‌ക്കും സംഗമിക്കാന്‍ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 17 വരെ പ്രതിദിനം ആറായിരം പേരാണ് ഉംറ നിര്‍വഹിക്കുക. 18ആം തിയതി മുതല്‍ പതിനയ്യായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം.
അടുത്ത മാസം മുതലാണ് വിദേശത്തു നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറക്ക് അവസരം അന്നു മുതല്‍ പ്രതിദിനം ഇരുപതിനായിരം പേര്‍ക്ക് ഉംറയും 60,000 പേര്‍ക്ക് നമസ്കാരത്തിലും പങ്കെടുക്കാം.
അതേ സമയം ഉംറ നിർവ്വഹിക്കുന്നതിനുള്ള ഇഅതമർനാ ആപിൽ ദിവസവും പതിനായിരക്കണക്കിനു വിശ്വാസികളാണു രജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  14 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  14 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  14 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  14 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  14 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  14 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  14 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  14 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  14 days ago