യമനില്‍ സഖ്യസേനയുടെ വ്യോമാക്രമണം: 36 വിമതര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ വിമത വിഭാഗത്തിന് നേരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി. വിമതരുടെ കേന്ദ്രങ്ങളായ മൗസയിലെ ഖാലിദ്ബിനു വലീദ് ക്യാമ്പ്, പടിഞ്ഞാറന്‍ തായിസിലെ മഖ്ബന എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ആയുധ പുരകളും സൈനിക കവചിത വാഹനങ്ങളും നശിപ്പിച്ചതായും അറബ് സഖ്യസേന വ്യക്തമാക്കി.
പത്തൊന്‍പതോളം തവണ നടത്തിയ വ്യോമ ബോംബാക്രമണത്തില്‍ ഇറാന് അനുകൂല ഹൂതികളും മുന്‍ പ്രസിഡന്റ് സാലിഹ് അലി അബ്ദുല്ല വിഭാഗത്തിലെയും ഇരുപതോളം ആളുകള്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്ക്കുകയാണ് ചെയ്തിട്ടുണ്ട്.
തായിസിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തു യമന്‍ സൈന്യം സാഖ്യസേനയുടെ അകമ്പടിയോടെ നടത്തിയ ആക്രമണത്തില്‍ ഹൂതികളായ ആറു പേരും ഖാലിദ് ബിന്‍ വലീദ് ക്യാംപിനു പടിഞ്ഞാറ് ഭാഗത്തു നടത്തിയ ആക്രമണത്തിലും പത്തു റിബലുകളും കൊല്ലപ്പെട്ടതായി യമന്‍ സൈന്യം വ്യക്തമാക്കി. അതിനിടെ, യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കം സഊദിയുടെ നേതൃത്വത്തില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍ജ്ജീവമായ സമാധാന സംഘത്തെ വീണ്ടും പുനരുജ്ജീവിപ്പിച്ചു കൊണ്ട് വരാനുള്ള നീക്കമാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."