ബസറയിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് ഇറാഖീ പ്രക്ഷോഭകര്‍ കത്തിച്ചു
ബഗ്ദാദ്: ഇറാഖിലെ ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ബസറയിലുള്ള ഇറാനിയന്‍ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇറാഖ് രാഷ്ട്രീയത്തില്‍ ഇറാന്‍ ഇടപെടുന്നുവെന്ന് ആക്രോശിച്ചായിരുന്നു തീയിട്ടത്.
നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഭരണകക്ഷി സ്ഥാപനങ്ങള്‍ക്കും ഇന്നലെ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. ഷീഈ അധീനതയിലുള്ള സ്ഥാപനങ്ങള്‍ക്കും തീയിട്ടു. ഇതിനു പിന്നാലെയാണ് ഇറാന്‍ കോണ്‍സുലേറ്റിനു നേരെ തീവച്ചത്.
പ്രക്ഷോഭത്തിനിടെ അക്രമം കൂടിയതോടെ ബസറ നഗരത്തില്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 20 ലക്ഷം പേര്‍ അധിവസിക്കുന്ന നഗരമാണ് ബസറ. ആരെങ്കിലും തെരുവിലിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
സര്‍ക്കാര്‍ സേവനങ്ങള്‍ മോശമായതിനെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അഞ്ചു ദിവസം മുന്‍പു തുടങ്ങിയ സമരത്തിനിടെ 11 പേര്‍ മരിക്കുകയും ചെയ്തു.
കുടിവെള്ളമടക്കം സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ കടുത്ത പ്രശ്‌നമാണ് ഇറാഖിലിപ്പോള്‍. മാലിന്യം നിറഞ്ഞ് വെള്ളം വിതരണം ചെയ്തതിനാല്‍ 30,000 പേര്‍ കഴിഞ്ഞ ജൂലൈയില്‍ ആശുപത്രിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."