HOME
DETAILS
MAL
വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
backup
May 08 2017 | 17:05 PM
അരൂര്‍: വീടിനുസമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. അരൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കിളിയന്ത്ര ലക്ഷം വീട് കോളനിയിലെ കെ.എം വിപിന്റെ ബൈക്കാണ് വീട്ട്മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് വിവരം അറിയുന്നത്.
തീ കത്തുന്നതിന്റെ ചൂട് സമീപത്തേ വീടുകളില്‍ അനുഭവപ്പെട്ടതോടെ ഉണര്‍ന്ന അയല്‍വാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്തനായില്ല.
തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് പണി തീരാത്ത വിപിന്റെ വീടിന്റെ ജനലുകളും സമീപത്തെ മരങ്ങളും കരിഞ്ഞിട്ടുണ്ട്. വീടുപണി നടക്കുന്നതിനാല്‍ വിപിന്റെ കുടുംബം സമീപത്തുള്ള മറ്റൊരു വീട്ടിലാണ് താമസം. അരൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."