മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
പെരുമ്പാവൂര്‍: മയക്ക്മരുന്ന് ഇനത്തില്‍പ്പെട്ട 63 നൈട്രസ്പാം ഗുളികകളും രണ്ട് ആംപ്യൂളുകളുമായി മൂന്ന് യുവാക്കളെ കുന്നത്തുനാട് പൊലിസ് പിടികൂടി. കടുങ്ങല്ലൂര്‍ സ്വദേശി പറമ്പാട്ട്പറമ്പില്‍ ആക്കാട്ട് വീട്ടില്‍ കൃഷ്ണപ്രസാദ് (28) മന്നം സ്വദേശി കോക്കരണി പറമ്പില്‍ വീട്ടില്‍ ശരണ്‍(26)
മുപ്പത്തടം സ്വദേശി കണ്ണിക്ക മാലില്‍ വീട്ടില്‍ ജിതിന്‍ (26) എന്നിവരെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍ കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരെ രൂപികരിച്ച സന്‍സാഫ് ,ടന്‍സാഫ് സംഘത്തിന്റെ അന്വേഷണങ്ങള്‍ക്കിടയിലാണ് കാറില്‍ മയക്ക്മരുന്ന് കടത്തി വരുന്നതായി വിവരം ലഭിച്ചത്.
കിഴക്കമ്പലത്ത് വച്ച് വാഹനം തടഞ്ഞ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ കൈയില്‍ നിന്നും ലഭിച്ച ഗുളികളും ആപ്യൂളുകളും മാനസിക വിഭ്രാന്തി ഉള്ളവരും കാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങളുള്ളവരും വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളാണ്. വന്‍കിട ആശുപത്രി കേന്ദ്രീകരിച്ച് മാരക രോഗങ്ങള്‍ക്ക് നല്‍കുന്ന വേദന സംഹാരികള്‍ പുറത്തേക്ക് കടത്തുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടന്നും ഇത്തരക്കാരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതായി കുന്നത്തുനാട് സി.ഐ.ജെ കുര്യാക്കോസ് അറിയിച്ചു. പിടിയിലായ പ്രതികള്‍ക്ക് ആലുവ, ഫോര്‍ട്ടുകൊച്ചി, പറവൂര്‍, തടിയിട്ടപറമ്പ്, ബിനാനിപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ മയക്ക് മരുന്ന് കേസുകളിലും, അടിപിടി കേസുകളിലും പ്രതികളാണ്.
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ജി വേണുവിന്റെ നിര്‍ദേശ പ്രകാരം കുന്നത്തുനാട് സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ റ്റി ദിലീഷ്, എസ്.ഐ.ജോണ്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹമീദ്, മനാഫ്, ദിനില്‍, അജിത്ത്,സജീവന്‍, എല്‍ദോസ്, വേണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതികളെ കോലഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."