വന്യജീവിശല്യത്തിനെതിരേ മാര്‍ച്ചും ധര്‍ണയും
പുല്‍പ്പള്ളി: വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിനെതിരേ അധികൃതര്‍ നിസംഗ സമീപനം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വനംവകുപ്പ് റെയ്ഞ്ച് ഓഫിസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളായ കാപ്പിക്കുന്ന, മൂഴിമല, കൊട്ടമുരട്, വേലിയമ്പം, കണ്ടാമല, ആലൂര്‍ക്കുന്ന്, കുറിച്ചിപ്പറ്റ എന്നിവിടങ്ങളിലെ കര്‍ഷകരാണ് സമരം നടത്തിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും വീടുകളടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിട്ടും വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുതെന്നും കാര്‍ഷികവിളകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ തങ്ങളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അര്‍ജുന്‍ രാഘവന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി, റെജി, രജനി ചന്ദ്രന്‍, ടി.ജെ ചാക്കോച്ചന്‍, പി.എന്‍ ശിവന്‍, കെ.ഡി ഷാജിദാസ്, ഷാജി പനച്ചിക്കല്‍, ജോമറ്റ് കോതവഴി, സി.പി ജോയി, സജി വിരിപ്പാമറ്റം സംസാരിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം റെയ്ഞ്ച് ഓഫിസര്‍ക്ക് സമര്‍പ്പിച്ചു. ധര്‍ണക്ക് മുന്നോടിയായി പുല്‍പ്പള്ളി ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."