HOME
DETAILS

ദ്യോകോവിച്ച് - ഡെല്‍പോട്രോ ഫൈനല്‍

  
backup
September 08, 2018 | 7:40 PM

%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a1%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%9f

 

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ യു.എസ് ഓപ്പണ്‍ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ പരുക്കേറ്റ് പിന്മാറിയതോടെ യു.എസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ നൊവാക്ക് ദ്യോകോവിച്ച് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിടും.
2009ലെ യു.എസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഡെല്‍പോട്രോ ഒരു ഗ്രാന്‍ഡ്‌സാം ഫൈനലിലെത്തുന്നത്. 2009 ലെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ചാംപ്യനായ താരമാണ് ഡെല്‍പോട്രോ. ഡെല്‍പോട്രോയ്‌ക്കെതിരേ രണ്ടു സെറ്റുകള്‍ക്ക് പിന്നിട്ടുനില്‍ക്കവെയായിരുന്നു നദാലിന്റെ പിന്മാറ്റം. ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6-2 എന്ന നിലയിലും നദാല്‍ തോറ്റിരുന്നു. വലതു കാല്‍മുട്ടില്‍ വേദന വന്നതോടെ താരം പിന്മാറി. കടുത്ത വേദനയോടെയാണ് കളിച്ചിരുന്നതെന്നും കളി ഏകപക്ഷീയമായി മാറുന്നതുകണ്ടാണ് പിന്മാറിയതെന്നും മത്സരശേഷം നദാല്‍ പറഞ്ഞു. സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരത്തിന്റെ പിന്മാറ്റം ആരാധകരെ നിരാശരാക്കി.
ഈ വര്‍ഷത്തെ റോജേഴ്‌സ് കപ്പ് കിരീടം നദാലായിരുന്നു നേടിയിരുന്നത്.
2014ലെ യു.എസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരനായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ച ദ്യോക്കോവിച്ചിന് ഇതോടെ യു.എസ് ഓപ്പണ്‍ ചാംപ്യനാകാനുള്ള സാധ്യതയേറി. വനിതാ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ചരിത്രമായ നവോമി ഒസാക്കയ്‌ക്കൊപ്പം മറ്റൊരുനേട്ടം ലക്ഷ്യമാക്കിയിറങ്ങിയ നിഷികോരിക്ക് പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 6-3, 6-2, 6-4 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോകോവിച്ച് എതിരാളിയെ കീഴടക്കി.
മൂന്നാം യു.എസ് ഓപ്പണ്‍ കിരീടത്തിനും 14ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിനുമായാണ് ദ്യോകോവിച്ച് ഞായറാഴ്ച കളത്തിലിറങ്ങുന്നത്. എട്ടു തവണ യു.എസ് ഓപ്പണ്‍ ഫൈനലിലെത്തിയ ദ്യോകോവിച്ചിന് രണ്ട് കിരീടം മാത്രമാണ് നേടാനായത്. 2011 ല്‍ റാഫേല്‍ നദാലിനെയും 2015ല്‍ റോജര്‍ ഫെഡററെയുമാണ് ദ്യോകോവിച്ച് യു.എസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഇന്ന് രാത്രി 1.30നാണ് ഫൈനല്‍.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  4 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  4 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  4 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  4 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago