HOME
DETAILS
MAL
കൊവിഡ് മറവില്‍ സ്പിന്നിങ് മില്ലുകളില്‍ അഴിമതി: നഷ്ടംവരുത്തിയ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവ്
backup
October 09 2020 | 04:10 AM
കാസര്‍കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴും കാസര്‍കോട്ട് ടാറ്റ നിര്‍മിച്ചു നല്‍കിയ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് സര്‍ക്കാര്‍. സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്കാണ് താല്‍ക്കാലിക, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസിന്റെ പ്രപ്പോസല്‍ പ്രകാരം ടാറ്റ ആശുപത്രിക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ നിയമനം നടക്കുക സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കാണ്. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ വിഭാഗങ്ങളിലായി 30 വീതം തസ്തികകള്‍ ഉത്തരവിലുണ്ട്. 2018 ജൂലൈയില്‍ പുറത്തുവന്ന കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റില്‍ 426 പേരാണ് ഉള്ളത്. ഇതില്‍ 210 പേര്‍ മെയിന്‍ ലിസ്റ്റിലുള്ളവരാണ്. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഈ തസ്തികയില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാത്തതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.
അതിനിടെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയായി കണ്ട ടാറ്റ ആശുപത്രിയിലും സര്‍ക്കാര്‍ താല്‍ക്കാലിക നിയമനത്തിനൊരുങ്ങുന്നത്. 27800-59400 ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് ഉടന്‍ നിയമനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തവിലുള്ളത്.
2021 ജൂലൈയില്‍ കാലാവധി കഴിയാനിരിക്കെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റില്‍ നിന്ന് 28 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. ടാറ്റ ആശുപത്രിയിലേതിന് പുറമേ പ്രൊമോഷന്‍, ലീവ് വേക്കന്‍സികളിലായി 65 ഓളം ഒഴിവുകള്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ട്. 38 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒഴിവുകള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് മുന്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചതോടെ അത് അനിശ്ചിതത്വത്തിലാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഒന്‍പത് മാസം മാത്രമാണ് ശേഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലിസ്റ്റില്‍ നിന്ന് നിയമിക്കാത്തതെങ്കില്‍ ഇപ്പോഴത്തെ താല്‍ക്കാലിക നിയമനത്തിനും സ്ഥിര ജീവനക്കാര്‍ക്കുള്ള അതേ ശമ്പളമാണെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ടാറ്റ ആശുപത്രിയിലെ നിയമനം സംബന്ധിച്ച് വാര്‍ത്താക്കുറിപ്പല്ലാതെ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പ് അവരുടെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് തുക ചെലവഴിച്ച് കാസര്‍കോട്ട് ആശുപത്രി നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയത്. ഇത് പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."