ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കൊവിഡ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ ക്വാറന്റൈനില്‍ വീട്ടില്‍ ആയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഡോക്ടറുടെ ഉപദേശപ്രകാരം താന്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് കാരണം കഴിഞ്ഞ ഒരാഴ്ചയായി താന്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നെന്നും. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/jairamthakurbjp/status/1315569378969051136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1315569378969051136%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fhimachal-pradesh-chief-minister-jairam-thakur-tests-positive-for-coronavirus-2308878
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."