ടൈറ്റാനിയം: ജേക്കബ് തോമസിന്റെ കണ്ടെത്തല്‍ ശരിയെന്ന് കെ.കെ രാമചന്ദ്രന്
മേപ്പാടി (വയനാട്): ടൈറ്റാനിയം കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശരിയായ ദിശയിലെന്ന് മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന് മാസ്റ്റര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടൈറ്റാനിയം കേസില്‍ അഴിമതി നടന്നുവെന്നത് ശരിയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ഒരു പ്രൊജക്ടിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ താന്‍ അന്ന് അനുമതി നിഷേധിച്ചിരുന്നു. ഉടന്‍ തന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തന്നില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല എടുത്തുമാറ്റി.
സുജനപാലിനാണ് തുടര്‍ന്ന് ചുമതല നല്‍കിയത്. തുടക്കത്തില്‍ തന്നെ മാറ്റിയതില്‍ ഇവര്‍ക്കും കേസില്‍ പങ്കുണ്ടോയെന്ന സംശയമാണ് തനിക്കിപ്പോഴും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരണം എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."