HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ മാലിന്യസംസ്കരണം: 12ന് കലക്ടറേറ്റില്‍ യോഗം
backup
May 10 2017 | 04:05 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്ന കാര്യത്തില്‍ പ്രൊജക്ട് തയാറാക്കാന്‍ 12ന് കലക്ടറേറ്റില്‍ യോഗം ചേരും. ഇന്നലെ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനും കേടായ ലിഫ്റ്റുകള്‍ നന്നാക്കുവാനും യോഗം തീരുമാനിച്ചു. ആശുപത്രിയിലേക്ക് അവശ്യം വേണ്ട ഉപകരണങ്ങള്‍ വാങ്ങുവാന്‍ ഫണ്ട് അനുവദിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ.വി.പി ശശിധരന്, സൂപ്രണ്ടുമാരായ ഡോ.സജിത്ത്കുമാര്‍, ഡോ.മോഹന്‍കുമാര്‍, ഡോ.കുര്യാക്കോസ്, ടി.പി രാജഗോപാല്‍, സമിതി അംഗങ്ങളായ പി. മോഹനന് മാസ്റ്റര്‍, ജോബ് കാട്ടൂര്‍, സി.പി ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."