കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം
തളിപ്പറമ്പ് : കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബിയുടെ ഭൂമി വന്‍കിട കൈയേറ്റക്കാരും ഭൂമാഫിയകളും കൈവശപ്പെടുത്തിവെച്ചിട്ടുള്ളത് മുഴുവന്‍ തിരിച്ചുപിടിക്കാനും ഒഴിവുകള്‍ നികത്തുവാനും മോഡല്‍ സെക്ഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസുകള്‍ വിഭജിക്കുവാനും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എ.വി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.എച്ച് അനി, എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാര്‍, കെ.സി ജോര്‍ജ്ജ്, പി.വി മനോഹരന്, കെ. നാരായണന്, ഡി. ഹരിദാസ്, എ. രാധാകൃഷ്ണന്, ലക്ഷ്മണന് പവിഴകുന്നില്, ഇ.കെ രവീന്ദ്രന്, ജോസഫ് ടോബന്‍, വി. സബാസ്റ്റിയന്‍ സംസാരിച്ചു.
എ. രാധാകൃഷ്ണന്(പ്രസിഡന്റ്), ലക്ഷ്മണന് പവിഴകുന്നില്(വൈ.പ്രസിഡന്റ്), ജോസഫ് ടോബന്‍(സെക്രട്ടറി), പി. ദിനേശന്(ജോ.സെക്രട്ടറി), സി.ശ്രീജ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."