''കഴുകിക്കോ, കൈ കഴുകിക്കോ''; കൊവിഡ് കാലത്തെ കൈകഴുകല്‍ ദിനത്തില്‍ ഓര്‍മിക്കാന്‍
ലോകത്ത് കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകല്‍ ദിനത്തിന് പ്രസക്തിയേറെയാണ്. കൊവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ നടപടികളിലൊന്നാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. ആഗോള കൈകഴുകല്‍ ദിനം 2020 ഈ നിര്‍ണായക സമയങ്ങളില്‍ കൈകഴുകാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന സര്‍ഗാത്മക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
'എല്ലാവരുടേയും കൈ ശുചിയായിരിക്കുക' എന്നതാണ് ഈ വര്‍ഷത്തെ കൈകഴുകല്‍ ദിനത്തിന്റെ ആശയം.
സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് നിങ്ങളുടെ കൈകളില്‍ ഉണ്ടാകാനിടയുള്ള അണുബാധ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് രോഗങ്ങളുടെ വ്യാപനത്തിനെതിരെ പോരാടുന്നതിന് സഹായിക്കുകയും രോഗബാധിതരാകുന്നത് തടയുകയും ചെയ്യുന്നു.
ആഗോള കൈകഴുകല്‍ ദിനം ആദ്യമായി സംഘടിപ്പിച്ചത് 2008 ലാണ്. ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ സോപ്പുപയോഗിച്ച് കൈകഴുകിയാണ് ഈ ദിവസം ആചരിച്ചത്.
ഫലപ്രദമായി കൈകഴുകുന്നത് എങ്ങനെ:
- സോപ്പ് എടുത്ത് കൈകള്‍ നന്നായി പതപ്പിക്കുക.
- കൈകളുടെ മുകള്‍ഭാഗം വൃത്തിയാക്കിക്കൊണ്ട് ആരംഭിക്കുക.
- കൈകളുടെ പിന്‍ഭാഗം, വിരലുകളുടെ അവസാനം, തള്ളവിരല്‍, കൈപ്പത്തി, കൈത്തണ്ട, കൈയുടെ മുകള്‍ഭാഗം എന്നിവ ശരിയായി വൃത്തിയാക്കുക.
- കൈകഴുകാന്‍ 20 സെക്കന്റ് ഉപയോഗിക്കുക
- കൈയ്യില്‍ നിന്ന് സോപ്പ് കഴുകുക.
- ക്രോസ്-മലിനീകരണം തടയുന്നതിന് ടിഷ്യു ഉപയോഗിച്ച് ടാപ്പ് തിരിക്കുക.
- ടിഷ്യു ഒരു ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."