സംസ്ഥാനത്ത് ആറ് തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി 50 ശതമാനം പിന്നിട്ടു
കൊണ്ടോട്ടി: പ്രളയക്കെടുതിയെയും അതിജീവിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും 50 ശതമാനം പദ്ധതി പിന്നിട്ടു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലപ്പുറത്തെ കൂട്ടിലങ്ങാടി, കണ്ണൂരിലെ രാമന്തളി ഗ്രാമപഞ്ചായത്തുകളാണ് സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെത്തും മുന്‍പേ പദ്ധതിച്ചെലവ് 50 ശതമാനത്തിന് മുകളിലെത്തിച്ചത്. കാട്ടാക്കട(54.23), കൂട്ടിലങ്ങാടി(53.56), രാമന്തളി(50.19) ശതമാനം പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാസര്‍കോട് ജില്ലയിലെ നിലേശ്വരം(58.33), കാഞ്ഞങ്ങാട്(52.49), കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്(53.92) ശതമാനവും പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ നഗരസഭകളിലും കോര്‍പറേഷനുകളിലും ഒരെണ്ണവും 50 ശതമാനം കടന്നിട്ടില്ല. പ്രളയക്കെടുതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ട രീതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉയരാന്‍ കഴിയാതെ വന്നതിന് ഇടയാക്കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷം 6,721.95 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ചത്. ഇതില്‍ 1,686.79 കോടി രൂപയുടെ(26.44 ശതമാനം) പദ്ധതികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ട്രഷറികളില്‍ മാറാതെ കിടക്കുന്ന 90.38 കോടി രൂപയുടെ ബില്ലുകള്‍ കൂടി പരിഗണിച്ചാല്‍ 26.44 ശതമാനം പദ്ധതി നിര്‍വഹണം പൂര്‍ത്തിയാവും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20 ശതമാനം മാത്രമാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷം മുതല്‍ സ്പില്‍ ഓവര്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് വിഘാതമായി കാലവര്‍ഷക്കെടുതി എത്തിയെങ്കിലും മുന്‍വര്‍ഷത്തേക്കാളും മികവിലെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ 29.32 ശതമാനം പൂര്‍ത്തിയാക്കിയ കോഴിക്കോട് മുന്നിലും 12.39 ശതമാനത്തിലെത്തിയ തൃശൂര്‍ ഏറ്റവും പിറകിലുമാണ്. നഗരസഭകളില്‍ 45.66 ശതമാനം പൂര്‍ത്തീകരിച്ച് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍തത്തമംഗലം മുന്നിലുളളപ്പോള്‍, 10.38 ശതമാനത്തിലെത്തിയ മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭ ഏറ്റവും പിറകിലാണുളളത്. ജില്ലാപഞ്ചായത്തുകളില്‍ തിരുവനന്തപുരം(38.73) ശതമാനം പൂര്‍ത്തിയാക്കി മുന്നിലെത്തിയിട്ടുണ്ട്. പിറകിലുളള കണ്ണൂര്‍ 5.83 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും പിറകിലുളളത് 8.96 ശതമാനം പൂര്‍ത്തീകരിച്ച ആലപ്പുഴയിലെ മുതുകുളം ബ്ലോക്ക് പഞ്ചായത്താണ്. ഗ്രാമപഞ്ചായത്തുകളില്‍ ഇടുക്കിയിലെ ദേവികുളം(3.29), എടമലക്കുടി(4.70)ശതമാനവുമായി ഏറ്റവും പിറകിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."