വികസനത്തിന് മസാല ബോണ്ട് അനിവാര്യം: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് മസാല ബോണ്ട് അനിവാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതിരിക്കുന്നതിന് സംസ്ഥാനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വമ്പന്‍ ഉത്തേജക പാക്കേജ് നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് മഞ്ഞളാംകുഴി അലി, എന്‍. ശംസുദ്ദീന്‍, വി.ഡി സതീശന്‍, ടി.എ അഹമ്മദ് കബീര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മസാല ബോണ്ട് വഴി ഇതുവരെ 2,150 കോടി സമാഹരിച്ചു. തിരിച്ചടവ് കാലാവധിയായ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പലിശയും മുതലും ഉള്‍പ്പെടെ 3,195.23 കോടി തിരിച്ചടയ്ക്കണം. തിരിച്ചടവ് വൈകിയാല്‍ അതിക പലിശ നല്‍കേണ്ടി വരും. മസാല ബോണ്ടിനായി റേറ്റിങ് ഏജന്‍സികള്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ക്ക് കൈകാര്യ ചെലവ് നല്‍കിയിട്ടുണ്ട്. ഇതു 0.25ന് മുകളില്‍ പോകില്ല. മസാല ബോണ്ട് സ്വകാര്യ പ്രശ്‌നമല്ല മറിച്ച് പൊതുആവശ്യത്തിനുള്ളതാണ്.
തിരിച്ചടവിന് പ്രയാസം നേരിടേണ്ടി വരില്ല. കിഫ്ബി കൂടാതെ പ്രവാസി ചിട്ടി അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയവ വഴി പണം സമാഹരിക്കുന്നുണ്ട്. ഇതിലൂടെ സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."