എസ്.ബി.ഐയുടേത് ഭ്രാന്തന്‍ നയമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാനുള്ള എസ്.ബി.ഐ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. എസ്.ബി.ഐയുടെ ഭ്രാന്തന്‍ നയം ന്യായീകരിക്കാനാവില്ലെന്നും എസ്.ബി.ഐ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ബി.ഐയുടേത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നയമാണ്. ഈ തീരുമാനം ജനങ്ങളെ ബാങ്കില്‍ നിന്നും അകറ്റും. എസ്ബിഐയുടെ തോന്ന്യവാസം അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിച്ചതും ബാങ്കുകളുടെ ലയനവുമാണ് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്. ഈ നടപടി മൂലം ജനങ്ങള്‍ പണം ബാങ്കിലിടാതെ കൈയില്‍ വെക്കുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടസ്സപ്പെടുത്തും. ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."