കാട്ടരുവികള്‍ വറ്റിവരളുന്നു
പൊഴുതന: ഉരുള്‍പൊട്ടല്‍ ഉണ്ടായ കുറിച്യര്‍മലയില്‍ കാട്ടരുവികള്‍ വന്‍തോതില്‍ വറ്റിവരളുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.
ഉരുള്‍ പൊട്ടല്‍ ഉണ്ടായതിന്റെ മുകള്‍ ഭാഗത്താണ് വന്‍തോതില്‍ കാട്ടരുവികള്‍ വറ്റിയത്. കടുത്ത വേനലില്‍ പോലും വെള്ളം വറ്റാതിരുന്ന കുറിച്യര്‍ മലയിലെ അഞ്ചിലകുളം വറ്റിവരണ്ടതാണ് നാട്ടുകാരില്‍ കൂടുതല്‍ ആശങ്കക്ക് കാരണം. ഈ കുളത്തിന് സമീപത്തെ നീര്‍ച്ചാലുകളിലെ വെള്ളമാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. മേല്‍മുറി അടക്കമുള്ള പ്രദേശവാസികള്‍ പൈപ്പുകള്‍ ഇട്ടാണ് മലമുകളില്‍ നിന്നും വെള്ളം എടുത്തിരുന്നത്. വേനലില്‍ പോലും നീര്‍ച്ചാലുകളില്‍ ഇത്തരത്തില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വേനലില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുമൊ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. കഴിഞ്ഞ മാസം ഒന്‍പത് മുതല്‍ ഇരുപതാം തീയതി വരെ തുടര്‍ച്ചയായി ഉരുള്‍ പൊട്ടിയിരുന്നു. ഇതിന് ശേഷമാണ് കാട്ടരുവികള്‍ വന്‍തോതില്‍ വറ്റാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."