HOME
DETAILS
MAL
മമതക്കുനേരെ ജയ്ശ്രീറാം വിളിച്ച ഏഴുപേര്‍ പിടിയില്‍
backup
May 31 2019 | 18:05 PM
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പ്രതിഷേധമുയര്‍ത്തി 'ജയ് ശ്രീ റാം' വിളിച്ച ഏഴു പേര് പിടിയില്‍. വ്യാഴാഴ്ച നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഭത്പര മേഖലയിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടന്നു പോകുമ്പോഴായിരുന്നു സംഭവം.
'ജയ് ശ്രീ റാം' വിളിച്ചവര്‍ക്ക് സമീപം വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത സുരക്ഷ ഉദ്യോഗസ്ഥരോട് സംഘത്തിന്റെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനം നീങ്ങിയ ശേഷവും പ്രതിഷേധക്കാര്‍ 'ജയ് ശ്രീ റാം' വിളി തുടര്‍ന്നു. ഇന്നലെയാണ് പ്രതിഷേധക്കാര്‍ക്കെതിരേ നടപടിയുണ്ടായത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തിലെ പ്രതിഷേധ പരിപാടിക്ക് പോകുകയായിരുന്നു മമത. പ്രതിഷേധ പരിപാടിയില്‍ സംഭവത്തെക്കുറിച്ച് മമത വിമര്‍ശനമുന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."