HOME
DETAILS

കാരുണ്യ ചികിത്സാപദ്ധതിയുടെ കുടിശ്ശിക ദുരിതത്തിലാഴ്ത്തുന്നു

  
backup
May 13, 2017 | 4:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af



ഒലവക്കോട്: കാരുണ്യ ചികിത്സാപദ്ധതിയില്‍ ജില്ലയ്ക്ക് ലഭിക്കാനുള്ള കുടിശ്ശിക നാലുകോടി കവിഞ്ഞു. ഇത്രയും തുക കുടിശ്ശികയുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ചികിത്സയും ശസ്ത്രക്രിയയും തടസമില്ലാതെ നടക്കുന്നുണ്ട്.
കഴിഞ്ഞ ഒക്‌ടോബറില്‍ ഒന്‍പതുകോടിയായിരുന്നു ജില്ലയിലെ കുടിശ്ശിക. തുടര്‍ന്ന് കാരുണ്യ ചികിത്സാപദ്ധതി നടത്തിപ്പിനെ ബാധിക്കുമെന്ന സ്ഥിതിയായതോടെ അധികൃതര്‍ ഇടപെട്ട് ആറ് കോടിയോളം രൂപ അനുവദിച്ചു.
എങ്കിലും നിലവില്‍ നാല് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് ജില്ലാ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കുടിശ്ശികയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസിയിലെയും മെഡികെയറിലെയും മരുന്നുവിതരണം നിര്‍ത്തിവെച്ചിരുന്നു.
ജില്ലാ ആശുപത്രി അധികൃതരും  ജില്ലാ പഞ്ചായത്ത് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അധികം വൈകാതെതന്നെ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ മരുന്നുവിതരണം പുനരാരംഭിക്കുകയായിരുന്നു.
ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ  സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ചികിത്സാപദ്ധതി വഴി നല്‍കുന്നത്. ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലം കാത്ത് ലാബിലേക്കുള്ള കുടിശ്ശിക ദിനംപ്രതി കൂടുകയാണ്.
കുടിശ്ശിക തുക ഇനിയും കൂടുകയാണെങ്കില്‍ കാത്ത്  ലാബ് പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. 99 ശതമാനവും കാരുണ്യ ആര്‍.എസ്.ബി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കാത്ത് ലാബില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്നത്. 2014 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം 4300 -ഓളം ശസ്ത്രക്രിയകള്‍ കാത്ത് ലാബുവഴി ലഭ്യമാക്കി കഴിഞ്ഞു.
കാരുണ്യ ആര്‍.എസ്.ബി.വൈ. ചികിത്സാപദ്ധതി വഴിയുള്ള കുടിശ്ശിക ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഭൂരിഭാഗം കമ്പനികളും ഉപകരണവിതരണം നിര്‍ത്തിവെച്ച അവസ്ഥയിലാണ്. എങ്കിലും ടെന്‍ഡര്‍ പട്ടികയിലുള്‍പ്പെട്ട ചില കമ്പനികള്‍ ഉപകരണവിതരണം നടത്തുന്നുമുണ്ട്.
ഇവരുടെ സഹായത്തോടെയാണ് കാത്ത് ലാബ് പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കുന്നത്. പേസ് മേക്കര്‍ ബലൂണ്‍, സ്‌പെഷ്യല്‍ വയറുകള്‍ ഉള്‍പ്പെടെ ഹൃദയസംബന്ധ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ വഴിയാണ് കാത്ത് ലാബിലേക്ക് ലഭ്യമാക്കുന്നത്. ഉപകരണങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ വിലയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  a day ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  a day ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  a day ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  a day ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  a day ago