ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അറബ് ലോകം
റിയാദ്: അറബ് ഉച്ചകോടികള്‍ മക്കയില്‍ നടക്കുമ്പോള്‍ ലോക ശ്രദ്ധ കൂടുതല്‍ തിരിയുന്നത് ഖത്തറിന്റെ സാന്നിധ്യത്തിലേക്ക്.
2017 ജൂണില്‍ സഊദിയടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ കൊണ്ടു വന്ന ശക്തമായ ഉപരോധം നില നില്‍ക്കെ, ഖത്തറിലെ ഉന്നത പ്രതിനിധിയുടെ സാന്നിധ്യമാണ് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നത്. എന്നാല്‍, ഇത് സംബന്ധമായ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നില്ലെന്നാണ് വിവരം.
സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മക്ക ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയാണ് എത്തിയത്. ജിദ്ദ വിമാനത്താവളത്തില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി എത്തിയതുതന്നെ ഉപരോധത്തില്‍ അയവ് വരാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."