HOME
DETAILS

ഇറാന്‍ 2015ലെ ആണവക്കരാര്‍ ലംഘിച്ചിട്ടില്ലെന്ന് യു.എന്‍

  
backup
June 01, 2019 | 11:26 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2015%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82

വിയന്ന: വന്‍ ശക്തികളുമായി 2015ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുള്ളൂവെന്ന് യു.എന്‍ ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ). വന്‍ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയുടെ പരിധിക്കുള്ളില്‍നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നും വിയന്ന ആസ്ഥാനമായുള്ള ഐ.എ.ഇ.എ അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ പാദവാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവക്കരാര്‍.
കഴിഞ്ഞ വര്‍ഷം യു.എസ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കരാറില്‍ ഒപ്പുവച്ച വന്‍ശക്തി രാജ്യങ്ങളായ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു തയാറാവാത്ത രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ ഭീഷണിയുണ്ട്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാനാണ് യു.എസ് ശ്രമം. ഇതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന യു.എസിന് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും. യു.എസ് ഉപരോധം പിന്‍വലിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിയില്‍ ഇറാന് അനുകൂലമായ നടപടിക്ക് സമ്മര്‍ദമേറ്റുമെന്നു കരുതുന്നു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒപ്പുവച്ച കരാര്‍ ആണവ പദ്ധതികളില്‍നിന്നും മിസൈല്‍ വിപുലീകരണത്തില്‍നിന്നും ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്നു പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  7 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  7 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  7 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  7 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  7 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  7 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  7 days ago