HOME
DETAILS
MAL
ഇന്ത്യക്ക് പുതിയ ജഴ്‌സി ഒരുങ്ങുന്നു
backup
June 03 2019 | 19:06 PM
ലണ്ട@ന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി ഒരുങ്ങുന്നു. ലോകകപ്പില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ട@ിനെതിരേ നടക്കുന്ന മത്സരത്തില്‍ പുതിയ ജഴ്‌സിയിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക. ജഴ്‌സി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഓറഞ്ച് നിറത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.സി.സിയുടെ നിര്‍ദേശപ്രകാരണ് ടീമിന് ര@ണ്ടാം ജഴ്‌സി തയാറാക്കിയത്. ഇത് ചില കളികളില്‍ പകരം ജഴ്‌സിയായി ഉപയോഗിക്കാനാണ്. എവേ ജഴ്‌സി ആയിട്ടായിരിക്കില്ല ജഴ്‌സി പുറത്തിറക്കുക.
ഇന്ത്യയുടെ നീല ജഴ്‌സിയോട് സാമ്യമുള്ളതാണ് ഇംഗ്ല@ണ്ടിന്റെ ജഴ്‌സി. ഐ.സി.സി ചട്ടപ്രകാരം ആതിഥേയര്‍ അവരുടെ സ്ഥിരം ജഴ്‌സിയിലും സന്ദര്‍ശകര്‍ പകരം ജഴ്‌സിയിലും കളിക്കണം. അതിനാലാണ് ഇന്ത്യ പുതിയ ജഴ്‌സിയണിയുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പുതിയ ജഴ്‌സി പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."