നിപാ വൈറസ്: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍; യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നാലു ജില്ലകളിലായി 311 പേര്‍ നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗബാധയുള്ള യുവാവിനെ പരിചരിച്ച നാലുപേരും ഇതിലുള്‍പ്പെടുന്നു. തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നിപാ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ തന്നെയാണെന്ന് ആരോഗ്യവകുപ്പിന്റെ സിഥിരീകരണം വന്നിരുന്നു. എന്‍.ഐ.വിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) നിന്നുള്ള പരിശോധനാ ഫലം നിപയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഭയപ്പെടേണ്ടതില്ല. നിപയാണെന്ന മുന്‍ധാരണയോടെ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.
നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുനെയിലേക്കും അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."