പ.ബംഗാളില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ബോംബേറും അക്രമസംഭവങ്ങളും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പിനിടെ ബോംബേറും വ്യാപക അക്രമങ്ങളും. പ.ബംഗാളില്‍ അഞ്ച് ജില്ലകളിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വ്യാപക ക്രമക്കേടുകളും അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പോളിങ് കേന്ദ്രങ്ങള്‍ക്കു നേരെ ബോംബേറ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ തകര്‍ത്തതായും ആരോപണമുയര്‍ന്നു.
നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ രായ്ഗഞ്ച് മുനിസിപ്പാലിറ്റി, മുര്‍ശിദാബാദ് ജില്ലയിലെ ദോംകാല്, സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പൂജാലി എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്. മറ്റു ജില്ലകളായ ഡാര്‍ജീലിങ്, കലിംപോങ് എന്നീ ജില്ലകളില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണവുമായി കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ രംഗത്തെത്തി. മുര്‍ശിദാബാദില്‍ പുതുതായി രൂപീകരിച്ച ദൊംകാല് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓം പ്രകാശ് മിശ്ര ആരോപിച്ചു.
തൃണമൂല്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം കോണ്‍ഗ്രസും സി.പി.എമ്മും തെറ്റായ ആരോപണങ്ങള്‍ നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗമിക് ഹുസൈന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."