HOME
DETAILS

മോശം റോഡ്: ഉദ്യോഗസ്ഥന് ശിക്ഷ നല്‍കി എം.എല്‍.എ

  
backup
June 06, 2019 | 10:10 PM

%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d-%e0%b4%b6

 

ഭുവനേശ്വര്‍: മോശം റോഡ് പ്രവൃത്തിക്ക് ഉദ്യോഗസ്ഥന് എം.എല്‍.എയുടെ വക ശിക്ഷ. ബൊലാംഗീര്‍ ജില്ലയിലെ റോഡ് പ്രവൃത്തി മോശം അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് പട്‌നാഗഡില്‍ നിന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.ഡി എം.എല്‍.എ സരോജ് മെഹര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്.


പൊതുജനമധ്യത്തില്‍ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥനെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുത്തിയും ഏഴുന്നേല്‍പ്പിച്ചുമാണ് എം.എല്‍.എ ശിക്ഷിച്ചത്. ശിക്ഷാ നടപടി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദത്തിന് വഴിവക്കുകയും ചെയ്തിട്ടുണ്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മണ്ഡലത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ മോശം റോഡുകളെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി എം.എല്‍.എ ശിക്ഷിച്ചത്. 100 തവണയാണ് ഉദ്യോഗസ്ഥനെ ഇരുന്നും എഴുന്നേല്‍പ്പിച്ചും ശിക്ഷിച്ചത്. ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ പരസ്യമായി ശിക്ഷ നടപ്പാക്കുമെന്ന മുന്നറിയിപ്പും എം.എല്‍.എ നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥനെ വിട്ടയച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എം.എല്‍.എയോ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥനോ തയാറായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  11 hours ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  11 hours ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  11 hours ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  11 hours ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  12 hours ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  12 hours ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  12 hours ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  13 hours ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  13 hours ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  13 hours ago