മഴവെള്ളം ശേഖരിച്ച് കുപ്പിവെള്ളം പുറത്തിറക്കി വിദ്യാര്‍ഥികളുടെ മാതൃക
കരുളായി: മഴവെള്ളം ശേഖരിച്ച് ദാഹജലത്തിന്റെ പുത്തനുറവ തീര്‍ത്ത് മൂത്തേടം ഗവ ഹയര്‍ സെക്ക@ണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ട@ിയര്‍മാര്‍. പ്രളയസമയത്ത് തിമര്‍ത്തു പെയ്ത മഴവെള്ളം പാഴാക്കി കളയാതെ ശേഖരിച്ച് ശുദ്ധീകരിച്ചാണ് വിദ്യാര്‍ഥികള്‍ തനിമ എന്ന സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം പുറത്തിറക്കുന്നത്.
ഇങ്ങനെ തയാറാക്കിയ കുടിവെള്ളം സര്‍ക്കാര്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി എത്തിച്ചു സഹജീവി സ്‌നേഹത്തിന്റെ മാതൃക കൂടി സൃഷ്ടിക്കുകയാണിവര്‍. സംസ്ഥാന മലിനികരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന യുവിന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയതിനു ശേഷമാണ് വെള്ളം വിതരണത്തിനായി പുറത്തിറക്കിയിട്ടുള്ളത്. മഴവെള്ള ശേഖരണം മുതല്‍ ശുദ്ധീകരണവും പാക്കിംഗ് പ്രവര്‍ത്തിയുള്‍പ്പടെ വിദ്യാര്‍ത്ഥികളാണ് ചെയ്തത്. കുടിവള്ളം പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിപി സുഗതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍ അധ്യക്ഷനായി. മൂത്തേടം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈറാബാനു മുഖ്യ സന്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."