ദേശീയ പാതയോരത്തെ വൃക്ഷം റോഡിലേക്ക് മറിഞ്ഞു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ജങ്ഷന് കിഴക്ക് ഭാഗം ബസ് സ്റ്റോപ്പിന് സമീപം നടപ്പാതയോട് ചേര്‍ന്ന് നിന്ന വടവൃക്ഷമാണ് മറിഞ്ഞത്.
ഒരു മാസക്കാലമായി ഈ ഭാഗത്തെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി തുറന്ന് ആയിരകണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് പാഴായി കൊണ്ടിരുന്നത.് എന്നാല്‍ ഈ വിവരം പ്രദേശവാസികള്‍ ആലപ്പുഴ ജലവിഭവ വകുപ്പ് ഓഫീസില്‍ അറിയിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെയാണ് ജലവിഭവ വകുപ്പ് ജീവനക്കാര്‍ പൈപ്പിന്റെ അറ്റകുറ്റപണിക്ക് എത്തിയത്.തുടര്‍ന്ന് അറ്റകുറ്റപണി ചെയ്യാനായി ഭൂമിയുടെ അടിയില്‍ സ്ഥാപിച്ചിരുന്ന പൈപ്പ് പുറത്തെടുക്കാനായി ജെസിബി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടയില്‍ സമീപത്ത് നിന്ന വടവൃക്ഷത്തിന്റെ തായ് വേരുകള്‍ പല ഭാഗങ്ങളിലായി മുറിയുകയും മരം ചരിയുകയുമായിരുന്നു.
എന്നാല്‍ ഒരു മാസക്കാലമായി പൊട്ടി ഒഴുകി കൊണ്ടിരുന്ന പൈപ്പില്‍ നിന്നുള്ള വെള്ളം മരചുവട്ടില്‍ എത്തി മണ്ണ് നീങ്ങിയതാണ് മറിയാന്‍ കാരണം. വൃക്ഷം ദേശീയ പാതയോരത്തേര് ചരിയാന്‍ തുടങ്ങിയങ്കിലും ഇത് കണ്ട ഭാവം നടിക്കാതെ ജീവനക്കാര്‍ പൈപ്പ് അറ്റകുറ്റപണി നടത്തി മുങ്ങുകയായിരുന്നു എന്നാല്‍ സന്ധ്യക്ക് 6.30 ഓടെ മരം മറിഞ്ഞ് ദേശീയ പാതയുടെ മുകളില്‍ എത്തുകയായിരുന്നു .
ഈസമയം ഇതുവഴി ആലപ്പുഴക്ക് പോകുകയായിരുന്ന ദേശീയ പാതാ വിഭാഗം അമ്പലപ്പുഴ സബ് ഡിവിഷണല്‍ എ ഇ .അനിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം വാഹനം മാറ്റിനിര്‍ത്തിയ ശേഷം മരം വെട്ടുകാരെ വിളിച്ചു വരുത്തുകയും എത്രയും പെട്ടന്ന് മരം വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ സമയം മരം റോഡിന് കുറികെയാ യി താഴ്ന്ന് കൊണ്ടിരുന്നങ്കിലും മരം വെട്ടുകാര്‍ സമീപത്തെ മരത്തില്‍ കയറി മറിഞ്ഞ് കൊണ്ടിരുന്ന മരത്തില്‍ ,വടമിട്ട് കുടുക്കി വലിച്ച് മറ്റൊരു മരത്തിലേക്ക് വലിച്ചുകെട്ടുകയും പിന്നീട് വൈദ്യുതയന്ത്രമുപയോഗിച്ച് രാത്രി 8 ഓടെ മരം മുറിച്ച് മാറ്റി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."