HOME
DETAILS

പ്രളയമേഖലയില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഹോപ് പദ്ധതി

  
backup
September 15, 2018 | 7:35 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3

 

തിരുവനന്തപുരം: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി അവരുടെ പഠനമികവ് വര്‍ധിപ്പിക്കാനുള്ള ഹോപ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും. പ്രളയമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. പലകാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ, പത്താം ക്ലാസോ പ്ലസ്ടുവോ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയോ ചെയ്ത കുട്ടികള്‍ക്കായി കേരള പൊലിസ് ആവിഷ്‌കരിച്ച ഹോപ് പദ്ധതി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി പ്ലസ്ടുവില്‍ പരാജയം സംഭവിച്ച 76 കുട്ടികളെ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നു. കേരളത്തില്‍ ഈയിടെ സംഭവിച്ച മഹാപ്രളയം രണ്ടുലക്ഷത്തോളം കുട്ടികളെ ബാധിച്ച സാഹചര്യത്തിലാണ് തദ്ദേശ വകുപ്പിനുകീഴില്‍ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പൊലിസിന്റേയും പൊതുസമൂഹത്തിന്റേയും പങ്കാളിത്തത്തോടെ ഹോപ് പദ്ധതി നടപ്പാക്കുന്നത്.
പ്രളയബാധിത മേഖലയിലെ കുട്ടികളുടെ മാനസികാരോഗ്യ, സാമൂഹ്യ ആവശ്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി ആവശ്യമായ പിന്തുണ നല്‍കുക, പഠനോപകരണങ്ങള്‍ സമാഹരിക്കുക, പ്രളയാനന്തരം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സുമനസുകളായ മെന്‍ഡര്‍മാരെ കണ്ടെത്തുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കും. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റികളേയും കണ്ടെത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയായ യൂനിസെഫ് പദ്ധതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ വേര്‍പാട്: മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago