ഹജ്ജ് കമ്മിറ്റി സാങ്കേതിക പഠന ക്ലാസും ഉദ്ബോധന പ്രഭാഷണവും
തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഇടുക്കി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കും വെയ്റ്റിംഗ് ലിസ്റ്റിലെ ആദ്യ 500 പേരില്‍ ഉള്പ്പെട്ടവര്ക്കുമുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയ്നര്‍ എന്‍ പി ഷാജഹാന് സാങ്കേതിക ക്ലാസിന് നേതൃത്വം നല്കി.
മനുഷ്യരെ തമ്മിലടിപ്പിക്കാനും മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെയും ലോക സമാധാനത്തിനായും ഹാജിമാര്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കല്ലാര്‍ ഹനീഫ് കാശിഫി ഉദ്ബോധന പ്രഭാഷണം നടത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ഹജ്ജ് കമ്മറ്റി ഇടുക്കി ജില്ലാ ട്രെയ്നര്‍ അബ്ദുറഹ്മാന് പുഴക്കര അധ്യക്ഷത വഹിച്ചു.
കെ.എ യൂസഫ് ഉമരി, സി.ഇ മൈതീന്‍ ഹാജി, ഇ മുഹമ്മദ് ഇഖ്ബാല്‍, വി.കെ അബ്ദുറസാഖ്, പി.പി നിസാര്‍, പി.എസ് മുഹമ്മദ്, കെ.എ കാസിം, പി.ഇ അബ്ദുറസാഖ്, വി.കെ അബ്ദുല്‍ ജബ്ബാര്‍, ഷേക്ക് മുഹമ്മദ് ആശംസയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."