വടപുറം വള്ളിക്കെട്ട് നിവാസികളുടെ കുടിവെള്ളം മുട്ടിയിട്ട് ഒരു മാസം
നിലമ്പൂര്‍: ഉരുള്പൊട്ടലിലിനെ തുടര്‍ന്ന് കുതിരപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയുടെ വക്കില്‍ ഉണ്ടായിരുന്ന കിണറും പമ്പ് ഹൗസും തകര്‍ന്നതോടെ വള്ളിക്കുന്ന് കോളനിവാസികളുടെ കുടിവെള്ളം മുട്ടിയിട്ട് ഒരു മാസം പിന്നിടുന്നു.
മോട്ടോറിന് തകരാറില്ലെങ്കിലും വെള്ളത്തിനടിയിലായിപ്പോയതോടെ പമ്പ് ഹൗസ് ഒലിച്ചുപോയി. പമ്പ് ഹൗസിലേക്കുള്ള പതിനൊന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ ഒലിച്ചുപോയിരുന്നു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കിണര്‍ തീര്‍ത്തും ഉപയോഗശൂന്യമായി. ഏത് നിമിഷവും തകര്‍ന്ന് വീഴുന്ന അവസ്ഥയിലുമാണ്. ക്ലോറിനേഷന് നടത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. മമ്പാട് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പമ്പ് ഹൗസ് പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. നടപടിയൊന്നുമായില്ല. പുതിയ കിണര്‍ നിര്‍മിച്ച് കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."