HOME
DETAILS
MAL
ഗോവയില്‍ പരീക്കര്‍ക്ക് പകരക്കാരനില്ലെന്ന് ബി.ജെ.പി
backup
September 16 2018 | 18:09 PM
പനാജി:അസുഖബാധിതനായി ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പകരം പുതിയ മുഖ്യമന്ത്രിയെ തല്ക്കാലം തെരഞ്ഞെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി.
നേതൃത്വത്തില്‍ തല്ക്കാലം മാറ്റം ആവശ്യമില്ലെന്നും പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ബി.ജെ.പി ഗോവ പ്രസിഡന്റ് വിനയ് തെണ്ടുല്‍ക്കര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് പ്രത്യേക സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഗോവയിലേക്ക് അയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുമെന്നും വാര്‍ത്ത പരന്നു. ഇതിനിടയില്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി മുഖ്യമന്ത്രി കസേരക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."