HOME
DETAILS

മങ്കട സി.എച്ച്.സിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നു

  
backup
September 17, 2018 | 2:27 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95

മങ്കട: കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇന്നലെ മങ്കട ആസ്പത്രിയില്‍ ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എയുടെ സന്ദര്‍ശനത്തിനിടയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മങ്കട ആസ്പത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. പറഞ്ഞു. നിലവില്‍ ഒ.പിയും ഫാര്‍മസിയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ബന്ധിപ്പിച്ച് കൊണ്ടാണ് പുതിയ നിലയുടെ നിര്‍മ്മാണം നടക്കുന്നത്.
ഇവിടെക്ക് രോഗികള്‍ക്ക് ആവശ്യമായ റാമ്പ് സൗകര്യത്തോടെ നിര്‍മ്മിക്കുന്ന കെട്ടിടം പൂര്‍ത്തിയായാല്‍ ഒന്നും രണ്ടും നിലകള്‍ സ്ത്രീ പുരുഷ വാര്‍ഡായി തുറന്ന് കൊടുക്കാനാവും. ഇതോടെ മങ്കട ആസ്പത്രിയുടെ വികസനത്തില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കും.
രണ്ടാം ഘട്ടത്തില്‍ നിലവിലെ കെട്ടിടത്തെ ബന്ധിപ്പിച്ച് കൊണ്ട് പുതിയ കെട്ടിടം നിര്‍മ്മാണം നടത്തും.
വിവിധ നിലകളോട് കൂടിയ കെട്ടിടത്തില്‍ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം ആരംഭിക്കുക. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആവശ്യമായി പുതിയ വാഹനം വാങ്ങുന്നതിന് ഈ വര്‍ഷം തന്നെ തുക അനുവദിക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍, വൈസ് പ്രസിഡന്റ് എന്‍.കെ.അസ്‌കര്‍, എം.അസ്‌ലം മാസ്റ്റര്‍, ടി.നാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്ള മണിമ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  6 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  6 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  6 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  6 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  6 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  6 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  6 days ago