HOME
DETAILS
MAL
കെടുകാര്യസ്ഥതയ്ക്കെതിരേ 18ന് റീത്ത് സമര്‍പ്പിച്ച് സമരം
backup
May 16 2017 | 21:05 PM
തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് പ്രതീകാത്മക സമരത്തിന്. 18ന് രാവിലെ 10.30ന് ആശുപത്രിയ്ക്ക് മുന്നില്‍ റീത്ത് സമര്‍പ്പിച്ചും കൈപ്പ ജ്യൂസ് വിതരണം ചെയ്തും പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പുവരുത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സെക്രട്ടറി നിധിന് നങ്ങോത്ത് ഉദ്ഘാടനം ചെയ്യും.
ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ത്വക്ക് രോഗത്തിനു പോലും തിരൂരില്‍ ഡോക്ടര്‍ പോലുമില്ലാത്ത സ്ഥിതിയാണ്. ആശുപത്രിയിലെത്തുന്ന ഒട്ടുമിക്ക രോഗികള്‍ക്കും മരുന്ന് നല്‍കുന്നില്ലെന്നും നാഷനല്‍ ഫോറം അംഗങ്ങളായ ഗോപിനാഥ് ചേന്നര, ജെ.എ ബീന, സി.കെ മുഹമ്മദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."