വിമാനത്താവളവും തൊഴില്‍ അവസരങ്ങളും: സെമിനാര്‍ നടത്തി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടത്തി. 'രാജ്യാന്തര വിമാനത്താവളവും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സുസ്ഥിര തൊഴില്‍ അവസരങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. വി.എന്‍ ബാബു മോഡറേറ്റായി.
ഗതാഗതം, വിനോദസഞ്ചാരം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി, സര്‍ക്കാര്‍ പദ്ധതികളുടെ പിന്തുണ തുടങ്ങിയ മേഖലകളായിരുന്നു സെമിനാറില്‍ കേന്ദ്രീകരിച്ചത്. മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് അഡൈ്വസര്‍ പി.കെ ഹമീദ്കുട്ടി സെമിനാറില്‍ കാര്‍ഷികവും അനുബന്ധ പരമ്പരാഗത വ്യവസായ ഉത്പാദനവും കയറ്റുമതിയും എന്ന വിഷയം അവതരിപ്പിച്ചു. ഗതാഗതം, വിനോദസഞ്ചാരം എന്ന വിഷയത്തില്‍ ടോമി ജോണ്‍, സി.പി ബീന എന്നിവര്‍ വിഷയമവതരിപ്പിച്ചു. സി. രാജന്‍, വി. ഭാസ്‌കരന്‍, കെ.ചന്ദ്രന്‍ എന്നിവരും നൂതന പദ്ധതികളും നിയമവ്യവസ്ഥയും എന്നീ വിഷയങ്ങളില്‍ പി.എസ് രാജേഷ്, പി. മുഹമ്മദ് നൗഷാദ്, പി. റഹിം, കെ. വിജയകുമാര്‍, അലി ഷബീര്‍ എന്നിവരും വിഷയമവതരിപ്പിച്ചു. കെ. ചന്ദ്രന്‍, കെ.വി മനോജ് കുമാര്‍, പി. റഹീം, പി. മുഹമ്മദ് നൗഷാദ്, ടി. അബ്ദുല്‍ വഹാബ്, എം.വി ശശികുമാര്‍, എ.കെ പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."