HOME
DETAILS
MAL
ബിനീഷിന്റെ കുട്ടിയായതുകൊണ്ട് പീഡിപ്പിക്കാമെന്നുണ്ടോ?; നിജസ്ഥിതി കോടതി തീരുമാനിക്കട്ടെ: കോടിയേരി
backup
November 07 2020 | 15:11 PM
തിരുവനന്തപുരം: ബിനീഷിനെതിരായ കേസിന്റെ നിജസ്ഥിതി കോടതി തീരുമാനിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ, അക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിനീഷെന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല. ഇ.ഡിയുടെ തെറ്റായ നടപടികള്‍ ചോദ്യം ചെയ്യാന്‍ കുടുംബത്തിന് അവകാശമുണ്ട്. ബാലാവകാശ കമ്മിഷന് ഇടപെടലില്‍ തെറ്റില്ല. ബിനീഷിന്റെ കുട്ടിയായതുകൊണ്ട് പീഡിപ്പിക്കാമെന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ വികസനപദ്ധതികള്‍ തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."