ലാലു പ്രസാദ് യാദവ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ജയിലില്‍ നിന്ന് ഇറങ്ങില്ല
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ലാലു പ്രസാദ് യാദവ് ജയിലില്‍ നിന്ന് ഇറങ്ങുമെന്ന ആര്‍.ജെ.ഡിയുടെ പ്രതീക്ഷക്ക് തിരിച്ചടി. കാലിത്തീറ്റ അഴിമതിക്കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഝാര്‍ഖണ്ഡ് ഹൈക്കോടതി ഈമാസം 27ലേക്ക് മാറ്റി. കേസില്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു. 1990-97 കാലഘട്ടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ വ്യാജ രേഖകള്‍ ഉപയോഗിച്ച് മൃഗസംരക്ഷണവകുപ്പില്‍നിന്ന് 1000 കോടി രൂപ തട്ടിപ്പ് നടത്തി എന്നാണ് കേസ്.
നവംബര്‍ 10 ന് ബിഹാറില്‍ വോട്ടെണ്ണല്‍ നടക്കുന്നതിന് മുമ്പ് ലാലുവിനെ പുറത്തിറക്കാന്‍ ആര്‍.ജെ.ഡി നടത്തിയ ശ്രമങ്ങളെല്ലാം ഇതോടെ വിഫലമായി. നവംബര്‍ 9 ന് ലാലുവിനെ പുറത്തിറക്കുമെന്ന് ആര്‍.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.
42 മാസവും 26 ദിവസവും ലാലു പ്രസാദ് യാദവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സി.ബി.ഐ ശക്തമായി എതിര്‍ക്കുകയായിരുന്നു. ബിര്‍സ മുണ്ഡ ജയിലിലായിരുന്ന ലാലു പ്രസാദ് യാദവിനെ പിന്നീട് ചികിത്സയ്ക്കായി ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നവംബര്‍ 9 ന് ലാലു ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും അടുത്ത ദിവസം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 'വിടവാങ്ങല്‍' ആയിരിക്കുമെന്നും തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."